പി.എഫ് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പിന്‍വലിച്ചു

single-img
8 March 2016

arun-jaitley21ന്യൂഡല്‍ഹി: വിവാദമായ ഇ.പി.എഫ് നികുതി നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.നികുതി ഏര്‍പ്പെടുത്തുന്ന കാര്യം വാര്‍ഷിക ബജറ്റിലാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതിനെതിരെ ഭരണ പക്ഷത്തുനിന്നുപോലും കടുത്ത എതിര്‍പ്പാണ് സര്‍ക്കാറിന് നേരിടേണ്ടി വന്നത്.
ഇ.പി.എഫില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ 60 ശതമാനത്തിന് ഏപ്രില്‍ ഒന്നിനുശേഷം നികുതി നല്‍കേണ്ടിവരുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.