യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ മൂന്ന് ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്ക് സാധ്യത;ദുരന്തത്തെ തടയാൻ തയ്യാറായി ദുരന്ത നിവാരണ സേനയും പോലീസും

single-img
8 March 2016

3838002589

യു.എ.ഇയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.യു.എ.ഇ അയൽ രാജ്യങ്ങളായ ഒമാൻ,ഖത്തർ എന്നീ രാജ്യങ്ങളിലാണു മൂന്ന് ദിവസത്തേയ്ക്ക് അതി ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചത്.

ബുധനാഴ്ച മുതലാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്. കാലാവസ്ഥ ബുള്ളറ്റിനുകള്‍ ശ്രദ്ധിയ്ക്കണമെന്നും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യുഎഇയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിയോറോളജി ആന്‍ഡ് സീസ്‌മോളജി (എന്‍സിഎംഎസ്) ആണ് മുന്നറിയിപ്പ് നല്‍കുന്നത്.

ദുരന്തത്തെ തടയാൻ തയ്യാറായി ദുരന്ത നിവാരണ സേനയും പോലീസും തയ്യാറായി നിൽക്കുകയാണു.ഒമാനിൽ വെള്ളപ്പൊക്കത്തിനും സാധ്യത ഉള്ളതായി മുന്നറിയിപ്പുണ്ട്.തിങ്കഴാള്ചയും യുഎഇയില്‍ പലയിടത്തും ഇടിമിന്നലുണ്ടായിരുന്നു.