കതിരൂര്‍ മനോജ് വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പി ജയരാജനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.

single-img
8 March 2016

jayarajan1തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് തലശേരി സെഷന്‍സ് കോടതി ഉത്തരവിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.

മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹരജി പരിഗണിച്ച് തലശ്ശേരി സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. എന്നാല്‍ ജയരാജന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കസ്റ്റഡിയില്‍ നല്‍കുന്നതിനെ ജയരാജന്‍റെ അഭിഭാഷകന്‍ എതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജയരാജന്‍റെ ആരോഗ്യനില സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് കോടതി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് വിധി പ്രഖ്യാപനം.