ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ പറത്താനും വനിതകൾ;ജൂൺ 18നു ആദ്യ സംഘം പരിശീലനം പൂർത്തിയാക്കും

single-img
8 March 2016

women-iaf-759

ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യത്തെ വനിതാ പോര്‍വിമാന പൈലറ്റ് സംഘം ജൂണ്‍ 18ന് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങും.ഇവരുടെ പാസിംഗ്ഔട്ട് പരേഡ് ജൂണ്‍ 18നു നടത്തും. ഇതിനുശേഷം ഇവരെ യുദ്ധവിമാന വിഭാഗത്തിലേക്കു കമ്മിഷന്‍ ചെയ്യുമെന്ന് എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് രാഹ അറിയിച്ചു.

മൂന്നു വനിതകളാണ് പോര്‍വിമാനം പറത്താനുള്ള സന്നദ്ധത അറിയിച്ചു മുന്നോട്ടു വന്നത്. ഇപ്പോള്‍ അവരുടെ രണ്ടാം ഘട്ട പരിശീലനം നടന്നുവരികയാണ്.

 

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പറപ്പിക്കാന്‍ വനിതകളേയും നിയോഗിക്കണമെന്ന ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയ പ്രതിരോധമന്ത്രി മനോഹര്‍ പരിക്കാറിന്  രാഹ നന്ദി അറിയിച്ചു. യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതാപൈലറ്റുമാരെ നിയോഗിക്കുന്ന വിഷയം നേരത്തേ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തള്ളിക്കളഞ്ഞിരുന്നു. പിന്നീട് കേന്ദ്രപ്രതിരോധ വകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന്  ഡല്‍ഹിയില്‍ വ്യോമസേനയുടെ 83ാം പിറന്നാള്‍ ആഘോഷച്ചടങ്ങിനിടെ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ പറത്താന്‍ വനിതകള്‍ക്കും അവസരം നല്‍കുമെന്നും റാഹ പ്രഖ്യാപനം നടത്തിയിരുന്നു.