പതിനഞ്ചുകാരിയെ ബലാൽസംഗം ചെയ്തശേഷം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമം.

single-img
8 March 2016

rape victim_2_2_0

ദൽഹിയിൽ 15 വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. നോയ്ഡയിലെ ഗൗതം ബുദ്ധ നഗർ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പുലര്‍ച്ചെ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലേക്ക് ബലം പ്രയോഗിച്ച് കയറിയ യുവാവ് ബലാല്‍സംഗം ചെയ്തതിന് ശേഷം വീടിന് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.അജയ് ശർമ്മ എന്ന 18 കാരനാണു പോലീസ് പിടിയിലായത്

പെൺകുട്ടിക്ക് 95 ശതമാനത്തോളം പൊള്ളൽ ഏറ്റതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ആളെ പോലീസ് ചോദ്യം ചെയ്യുകയാണ്. പെൺകുട്ടിയെ ഇയാൾ പലപ്പോഴായി മാനസിക പീഡനത്തിനു ഇരയാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു