കലാഭവന്‍മണിയുടെ മൃതദേഹവും കാത്ത് മോര്‍ച്ചറിക്ക് വെളിയില്‍ അദ്ദേഹം പാവപ്പെട്ടവര്‍ക്കു വേണ്ടി നല്‍കിയ ആംബുലന്‍സുകളും ഉണ്ടായിരുന്നു

single-img
7 March 2016

Ambulance

കലാഭവന്‍ മണി സേവനസമിതി ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് കേരളത്തില്‍ പലയിടത്തായി മണി നല്‍കിയ പത്ത് ആംബുലന്‍സുകളില്‍ രണ്ടെണ്ണം മണിയുടെ ദേഹം വരുന്നതും കാത്ത് മോര്‍ച്ചറിക്കു വെളിയില്‍ നിന്നു. മെഡിക്കല്‍ കോളജ് കാമ്പസില്‍ ഇന്നുരാവിലെ ആ പത്തില്‍ പല ആംബുലന്‍സുകളും എത്തിയിരുന്നു. പാവപ്പെട്ടവര്‍ക്കാശ്രയമാകാന്‍ വേണ്ടി മണി സംഭാവന ചെയ്ത ആംബുലന്‍സുകളായിരുന്നു അവ. ൃ

മണി മുന്‍കയ്യെടുത്താണ്, വാഹനാപകടങ്ങള്‍ സംഭവിച്ചാലും പാവപ്പെട്ടവര്‍ക്ക് ആശുപത്രിയില്‍ പോകാനുമൊക്കെയായി ഈ പത്തു വണ്ടികളും നല്‍കിയത്. ഇതിനു പുറമെ അര്‍ഹതയുള്ളവര്‍ക്ക്് സാമ്പത്തിക സഹായങ്ങളും മണി നല്‍കിയിരുന്നതായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ സൊസൈറ്റി ഭാരവാഹികള്‍ ഓര്‍മിച്ചു.

ആംബുലന്‍സുകളില്‍ രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ ഓരോ ജീവനും വിലപ്പെട്ടതാണ് എന്നെല്ലാം എഴുതിയിട്ടുണ്ടായിരുന്നു. തിരുവനന്തപുരത്തേയും കൊല്ലത്തേയും വണ്ടികളാണ് മോര്‍ച്ചറിക്ക് മുന്നില്‍ കാത്തുകിടന്നത്.