കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അധ്യാപിക;ജെ.എന്‍.യുവിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചത് ഇന്‍റലിജന്‍സ് ബ്യൂറോ അയച്ച ആളുകളെന്ന് സംശയം

single-img
7 March 2016

29JAYATI_1380575fകേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി ജെ.എന്‍.യു പ്രഫസർ ജയതി ഘോഷ് രംഗത്ത്.സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താന്‍ അഫ്സല്‍ ഗുരു അനുസ്മരണച്ചടങ്ങിനു മുമ്പുതന്നെ ഉന്നതതല ആസൂത്രണങ്ങള്‍ നടന്നതായി സംശയമുണ്ടെന്ന് സാമ്പത്തിക വിദഗ്ധയും ജെ.എന്‍.യു പ്രഫസറുമായ ജയതി ഘോഷ് അഭിപ്രായപ്പെട്ടു. ചടങ്ങിനിടയില്‍ മുഖംമറച്ച് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് ഇന്‍റലിജന്‍സ് ബ്യൂറോ അയച്ച ആളുകളാവാനും സാധ്യതയുണ്ടെന്ന് കാമ്പസില്‍ നടന്ന പഠന ക്ലാസിൽ പ്രഫ. ജയതി ഘോഷ് പറഞ്ഞു

വിദ്യാര്‍ഥികളല്ല, സര്‍ക്കാറിന്‍െറ ചില നയങ്ങളാണ് രാജ്യത്തിന് എതിരാകുന്നത്. ചിന്തിക്കുകയും കാര്യങ്ങളെ വിലയിരുത്തുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ സര്‍ക്കാറിന് ഭയമാണെന്നും സര്‍വകലാശാലകളെ ലക്ഷ്യമിടുന്നതിനു പിന്നിലെ കാരണമിതാണെന്നും അവര്‍ പറഞ്ഞു.