ആറ്റിങ്ങല്‍ മാമം ജംഗ്ഷനില്‍ ഹൈവേയിലൂടെ രാത്രി യാത്രചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സൗജന്യ ചുക്കുകാപ്പി നല്‍കുവാന്‍ കലാഭവന്‍മണി സേവന സമിതിയുടെ പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ഉണര്‍ന്നിരിക്കുന്നുണ്ട്

single-img
7 March 2016

Manio

നാഷണല്‍ ഹൈവേയിലൂടെ രാത്രിയില്‍ തിരുവനന്തപുരത്തു നിന്നും വരുന്നവരോ തിരുവനന്തപുരത്തേക്ക് പോകുന്നവരോ ഒരിക്കലെങ്കിലും കണ്ടുകകാണും, ആറ്റിങ്ങല്‍ മാമം ജംഗ്ഷനില്‍ ഡ്രൈവര്‍മാരുടെ ഉറക്കത്തെ അകറ്റാന്‍ ചുക്കുകാപ്പിയുമായതി നില്‍ക്കുന്ന കുറച്ചുപേരെ. കലാഭവന്‍മണി സേവന സമിതിയിലെ പ്രവര്‍ത്തകരാണിവര്‍. വര്‍ഷങ്ങളായി ആറ്റിങ്ങല്‍ പോലീസുമായി ചേര്‍ന്ന് യാ്രതചെയ്യുന്നവര്‍ക്ക് ചുക്കുകാപ്പിയുമായി വഴിവക്കില്‍ അവര്‍ കാത്തു നില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ കലാഭവന്‍ മണിയുടെ വിയോഗം ആറ്റിങ്ങല്‍ നിവാസികളുടെ കണ്ണു നനയിക്കുന്നതും അതിനാല്‍ തന്നെ. എങ്കിലും ആ മനുഷ്യ സ്‌നേഹിക്കുവേണ്ടി തങ്ങള്‍ ഏറ്റെടുത്ത ദൗത്യം ഇനിയും തുടരുമെന്നു തന്നെയാണ് പ്രവര്‍ത്തകരുടെ തീരുമാനം.

ആശയറ്റ ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ വെട്ടം ചൊരിഞ്ഞ് കലാഭവന്‍ മണിയെന്ന മനുഷ്യ സ്‌നേഹിയുടെ ആഗ്രഹപ്രകാരം ആറ്റിങ്ങല്‍ കേന്ദ്രമാക്കി ആരംഭിച്ചതാണ് കലാഭവന്‍മണി സേവന സമിതി. രക്തദാനം, രോഗികള്‍ക്കുള്ള ധനസഹായം, അനാധരുടെ പുനരധിവാസം, ആശുപത്രികളില്‍ ഭക്ഷണവിതരണം, കുടിവെള്ള വിതരണം, ആലംബഹീനര്‍ക്ക് പഠനസൗകര്യം, ആശ്രയമില്ലാത്ത പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായം, മറാഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് സഹായം അങ്ങനെയെന്തു പ്രവര്‍ത്തനവും ഏറ്റെടുത്ത് സമൂഹത്തിന് മാതൃകയായാണ് കലാഭവന്‍മണി സേവനസമിതിയുടെ മുന്നേറ്റവും.

നാട്ടിലെ എന്തുകാര്യത്തിനും വിവേചനങ്ങള്‍ ഒഴിവാക്കി മദവനസമിതിയിലെ പ്രവര്‍ത്തകര്‍ മുന്‍പന്തിയില്‍ കാണും. രോഗികള്‍ക്ക് സൗജന്യമായി ആംബുലന്‍സ് സര്‍വ്വീസും സേവന സമിതി നല്‍കുന്നുണ്ട്. ആ മഹാനായ മനുഷ്യ സ്‌നേഹിയുശട അകാല വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് കലാഭവന്‍മണി സ്ഥാപക പ്രസിഡന്റും മണിയുടെ ഉറ്റ സുഹൃത്തുമായ അജില്‍ മണിമുത്ത്.