കേരളത്തില്‍ ഇടതുമുന്നണി 89 സീറ്റുകള്‍ നേടി അധികാരത്തിലെത്തും; ബംഗാളില്‍ ഇടതുപക്ഷം തിരിച്ചു വരവ് നടത്തുമെങ്കിലും അധികാരത്തിലെത്തില്ല

single-img
5 March 2016

392971-pti-kerala-civic-polls-ldf-celebrations

കേരളത്തില്‍ ഇടതുമുന്നണി 89 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ഇന്ത്യടിവി- സി വോട്ടര്‍ അഭിപ്രായ സര്‍വേ. യുഡിഎഫ് 49 സീറ്റിലേക്കൊതുങ്ങുമെന്നും ബിജെപി ഒരു സീറ്റുമായി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു.

വോട്ടിംഗ് ശതമാനം എല്‍ഡിഎഫിന് 44.6 ശതമാനവും, യുഡിഎഫിന് 38.1 ശതമാനവുമാണ് സര്‍മവ്വ പ്രവചിക്കുന്നത്. എന്നാല ബംഗാളില്‍ 294 സീറ്റുകളില്‍ 156ഉം നേടി മമതാ ബാനര്‍ജി അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. സി.പി.എം നിലവിലെ 60 ല്‍ നിന്ന് 114 സീറ്റിലേക്ക് മടജ്ങിയെത്തുമെന്നും പറയുനന്ു. ബിജെപി 42ല്‍ നിന്ന് 13 ലേക്ക് കൂപ്പുകുത്തുമ്പോള്‍ മറ്റുള്ളവര്‍ക്ക് 7 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു.

234 അംഗസഭയില്‍ 116 സീറ്റ് നേടി തമിഴ്നാട്ടില്‍ എഐഎഡിഎംകെ മുന്‍തൂക്കം നേടും. 203 സീറ്റുകളായിരുന്നു കഴിഞ്ഞ വര്‍ഷം എഐഎഡിഎംകെയ്ക്കുണ്ടായിരുന്നത്. 31 ല്‍ നിന്ന് 101ലേക്ക് ഡിഎംകെയുടെ സീറ്റുകള്‍ വര്‍ധിക്കുമ്പോള്‍ ബി.ജെ.പി ശൂന്യമാകുമെന്നും മറ്റുള്ളവര്‍ക്ക് ഏഴ് സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.

ആസാമില്‍ നിലവിലെ ഭരണ മുന്നണിയായ കോണ്‍ഗ്രസ് 44 സീറ്റുകളുമായി പ്രതിപക്ഷത്താകുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള മുന്നണി 57 സീറ്റുകളുമായി അധികാരത്തിലെത്തും. യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 19ഉം മറ്റുള്ളവര്‍ ആറും സീറ്റ് നേടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു.