സൈനികർക്കുള്ള ശമ്പള ചിലവ് ഭീമം;സൈന്യത്തില്‍ അംഗസംഖ്യ കുറയ്ക്കണമെന്ന് പരീക്കര്‍

single-img
5 March 2016

Manohar-Parrikar1പ്രതിരോധ മേഖലയില്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സൈന്യത്തിന്റെ അംഗസംഖ്യ കുറയ്ക്കണമെന്ന് മന്ത്രി മനോഹര്‍ പരീക്കര്‍.ശമ്പളച്ചെലവ് വെട്ടിക്കുറച്ച് ആ തുക നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ലോകത്തിലെ മൂന്നാമത്തെ വലിയ സൈന്യമാണ് ഇന്ത്യയുടേത്. കര, വ്യോമ, നാവിക സേനകളിലായി ആകെ 13ലക്ഷം സൈനികരാണ് ഇന്ത്യയ്ക്കുള്ളത്.

സൈന്യത്തെ ആധുനീകരിച്ചെങ്കിലും ഇപ്പോഴും പഴയ രീതിതന്നെയാണ് തുടരുന്നത്. എല്ലാ സൈനിക കേന്ദ്രങ്ങളിലും യൂണിറ്റുകളിലും ടെലഫോണ്‍ ഓപ്പറേറ്റര്‍മാരുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇപ്പോള്‍ ഓപ്പറേറ്റര്‍മാരുടെ ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു.

സൈനികർക്ക് ശമ്പളത്തിനായി 95,000 കോടി രൂപയും പെന്‍ഷന്‍ നല്‍കാന്‍ 82,333 കോടി രൂപയുമാണ് രാജ്യം ചെലവാക്കുന്നത്.