ജഡ്ജിയുടേയും ഭാര്യയുടേയും അടിവസ്ത്രം അലക്കാത്തതിനു കോടതി ജീവനിക്കാരിക്ക് മെമ്മോ;ജീവനക്കാരിയുടേത് ഗുരുതര അച്ചടക്ക ലംഘനമെന്ന് ജഡ്ജി

single-img
4 March 2016

dc-Cover-h4hhrl009dtrgu1mbe6nrqpua7-20160304053550.Medi

ഈറോഡ്: ഈറോഡ് സെഷന്‍സ് കോടതിയിലെ ഒരു ജഡ്ജി കീഴ് ജീവനക്കാരിക്ക് അയച്ച മെമ്മോ വിവാദമാകുന്നു.തന്റെയും ഭാര്യയുടേയും അടിവസ്ത്രങ്ങൾ അലക്കാൻ ഓഫീസ് അസിസ്റ്റന്റ് ആയ ജീവനക്കാരി മടികാണിക്കുന്നതായാണു മെമ്മോയിൽ പറയുന്നത്.ഈറോഡ് സെഷന്‍സ് കോടതിയിലെ സബ് ജഡ്ജ് ഡി.സെല്‍വമാണ് കോടതിയിലെ ഓഫീസ് അസിസ്റ്റന്‍റായ വാസന്തിക്ക് മെമ്മോ അയച്ചത്.

തന്റെയും ഭാര്യയുടെയും വസ്‌ത്രം അലക്കാന്‍ കൂട്ടാക്കാതിരുന്നതും, അടിവസ്‌ത്രം അലക്കാന്‍ തന്നപ്പോള്‍ ദേഷ്യത്തില്‍ അത് വലിച്ചെറിയുകയും തന്നോടും ഭാര്യയോടും തട്ടിക്കയറിയും ചെയ്തത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ജഡ്ജി പറയുന്നു.

മെമ്മോ ലഭിച്ചതിനെ തുടർന്ന് തെറ്റ് ക്ഷമിക്കണമെന്നും ഇനി ഇത് ആവർത്തിയ്ക്കില്ലെന്നും കാട്ടി വാസന്തിയും മറുപടി നൽകിയിരുന്നു.കഴിഞ്ഞ ദിവസമാണു മെമ്മോയും മറുപടിയും പുറത്ത് വന്നത്. സംഭവത്തിനെതിരെ പ്രതിഷേധിക്കുമെന്ന് തമിഴ്നാട് ജിഡീഷ്യല്‍ എംപ്ലോയീസ് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.
ഈറോഡ് സെഷന്‍സ് കോടതിയിലെ ഒരു ജഡ്ജി ദലിത് വിഭാഗക്കാരിയായ ഓഫീസ് അസിസ്റ്റന്റിന് അയച്ച മെമ്മോ വിവാദമാകുന്നു. തന്റെയും ഭാര്യയുടേയും അടിവസ്‌ത്രം ഉള്‍പ്പെടെ അലക്കാന്‍ മടികാണിച്ചതിനെതിരെയാണ് ഓഫീസ് അസിസ്റ്റന്‍ഡായ സ്‌ത്രീക്ക് ജഡ്ജി മെമ്മോ അയച്ചത്. ഈറോഡ് സെഷന്‍സ് കോടതിയിലെ സബ് ജഡ്ജ് ഡി.സെല്‍വമാണ് കോടതിയിലെ ഓഫീസ് അസിസ്റ്റന്‍റായ വാസന്തിക്ക് മെമ്മോ അയച്ചത്.