കനയ്യകുമാറിന്റെ അറസ്റ്റ് മോദി സർക്കാരിന്റെ സെൽഫ് ഗോൾ ആകുന്നു;ജെ.എന്‍.യുവിലെ പ്രസംഗത്തിനു പിന്നാലെ കനയ്യകുമാർ സോഷ്യൽ മീഡിയയുടേയും താരമായി;കനയ്യകുമാറിന്റെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യാൻ ദേശിയ ടെലിവിഷൻ ചാനലുകൾ മാറ്റി വെച്ചത് ഒരു മണിക്കൂർ

single-img
4 March 2016

kanhaiya-kumar-full-speech-pti_650x400_71457029979രാജ്യദ്രോഹം കുറ്റം ആരോപിച്ച് കസ്റ്റഡിയിലായിരുന്ന വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യകുമാർ ജെഎന്‍യുവില്‍ തിരിച്ചെത്തി.21 ദിവസം മുന്‍പ് ജയിലില്‍ അടയ്ക്കപ്പെട്ട കനയ്യകുമാറിന്റെ തിരിച്ചു വരവിനായിരുന്നു വ്യാഴാഴ്ച്ച രാത്രി വൈകിയും ആയിരക്കണക്കിനു വിദ്യാർഥികളാണു കാത്തിരുന്നത്.
ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തിയ കനയ്യകുമാര്‍ പിന്നീട്‌ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചാണു പ്രസംഗിച്ചത്.കനയ്യകുമാറിന്റെ പ്രസംഗം ആവേശത്തോടെയാണു ക്യാമ്പസ് സ്വീകരിച്ചത്.കനയ്യകുമാറിന്റെ പ്രസംഗം ദേശിയ ടെലിവിഷൻ ചാനലുകൾ തത്സമയം സംപ്രേക്ഷണം ചെയ്തു.ഒരു മണിക്കൂറോളം കനയ്യകുമാർ പ്രസംഗിച്ചു.പ്രസംഗത്തിനു പിന്നാലെ സോഷ്യൽ മീഡിയയിലും താരമായി കനയ്യകുമാർ മാറി.ട്വിറ്ററിലും ഫേസ്ബുക്കിലും കനയ്യകുമാർ ടോപ്പ് ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം നേടി.

ഒരു കോളേജ് യൂണിയൻ ചെയർമാനായിരുന്ന കനയ്യകുമാർ ദേശിയതാരമായി മാറിയത് മോദി സർക്കാരിനു തിരിച്ചടിയായി മാറിയിട്ടൂണ്ട്.മോദി സർക്കാരിനെതിരെ കനയ്യകുമാർ നടത്തിയ പ്രസംഗം മുഴുവൻ ദേശിയമാധ്യമങ്ങൾ സംപ്രേഷണം ചെയ്തതും അത് ജനങ്ങൾ ഏറ്റെടുത്തതും സർക്കാരിനു നാണക്കേടായി.കനയ്യകുമാറിന്റെ ഉജ്ജ്വല പ്രസംഗത്തിനു അഭിനന്ദനം അർപ്പിച്ച് പ്രതിപക്ഷ നിരയിലെ നേതാക്കളും രംഗത്ത് എത്തിയിട്ടൂണ്ട്
ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യയ്ക്കകത്തുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്ന് കനയ്യകുമാർ പറഞ്ഞു.മോഡി മോദി മന്‍കീ ബാത്ത് പറയുന്നു പക്ഷെ അദ്ദേഹം കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. സീതാറാം യെച്ചൂരിയെയും രാഹുല്‍ ഗാന്ധിയെയും ഡി രാജയെയും കെജ്‌രിവാളിനെയും എന്റെ കൂടെ ദേശദ്രോഹം ചുമത്തി. ‘രാജ്യദ്രോഹം’ രാഷ്ട്രീയ ആയുധമായി പ്രയോഗിക്കപ്പെടുകയാണ്. ഈ സര്‍ക്കാരിനെ മൂന്ന് വര്‍ഷം കൂടെ നമ്മള്‍ സഹിക്കേണ്ടതുണ്ടെന്ന് കനയ്യ പറഞ്ഞു.ഇന്ത്യന്‍ ഭരണഘടനയിലും രാജ്യത്തെ ജനാധിപത്യത്തിലും തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും കനയ്യകുമാര്‍ പറഞ്ഞു.

 

[mom_video type=”youtube” id=”i7tEHHDLhmc”]