മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനേയും പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ പ്രതി ബിജു രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി.

single-img
4 March 2016

biju-radhakrishnan_0_0_0_0

സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനേയും പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ പ്രതി ബിജു രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് കോടതിയാണ് ഹരജി തള്ളിയത്.

സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ ഇരുവര്‍ക്കുമെതിരേ ജുഡീഷല്‍ കമ്മീഷനു മുന്നില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രാധാകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ബിജു രാധാകൃഷ്ണനു ഇത്തരമൊരു ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോഴിക്കോട് ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഹര്‍ജി തള്ളിയത്.