കേരള കോൺഗ്രസ് പിളരുന്നു;ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം പാര്‍ട്ടി വിട്ട് ഇടത് ചേരിയിലേക്ക്.

single-img
3 March 2016

1384519893-Chodhyam-Utharam-Still-thumb (1)കെ.എം.മാണിയുടെ നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് കേരള കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. ജോസഫ് ഗ്രൂപ്പിലെ വിമതർ പാർട്ടി വിട്ട് പുറത്തെത്തി ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള നീക്കത്തിലാണ്. ഏറെക്കുറെ ഇത് അന്തിമഘട്ടത്തിലാണെന്നാണ് സൂചന. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം പാര്‍ട്ടി വിട്ട് ഇടത് ചേരിയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. ജോസഫ് ഗ്രൂപ്പിലെ വിമതര്‍ തങ്ങളുടെ തീരുമാനം ഉച്ചയോടെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജോസ്.കെ.മാണിയെ പാർട്ടി തലപ്പത്ത് അവരോധിക്കാനുള്ള മാണിയുടെ നീക്കം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് കടുത്ത നിലപാടിന് പിന്നിൽ എന്നാണ് വിമത നേതാക്കൾ വ്യക്തമാക്കുന്നത്.വരുംകാല രാഷ്ട്രീയത്തില്‍ ജോസ്.കെ മാണിയുടെ നേതൃത്വം അംഗീകരിക്കാനാകില്ല എന്ന നിലപാട് വിമതര്‍ കൈക്കൊള്ളുകയായിരുന്നു. പൂഞ്ഞാര്‍ അല്ലെങ്കില്‍ കോതമംഗലം സീറ്റ് തന്നെ ഫ്രാന്‍സിസ് ജോര്‍ജിന് നല്‍കാമെന്ന് കൂടിക്കാഴ്ചയില്‍ ജോസഫ് അറിയിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.