കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് റിപ്പോര്‍ട്ട്; പി. ജയരാജനെ ട്രെയിനില്‍ കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയി.

single-img
3 March 2016

jayarajan1ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിപിഎം നേതാവ് പി. ജയരാജനെ ഡിസ്ചാര്‍ജ് ചെയ്തു. ജയരാജനെ ട്രെയിനില്‍ കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയി. ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കോഴിക്കോട്ടെത്തിക്കുന്ന ജയരാജനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തിലാണ് മുമ്പ് ചികിത്സ നല്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്.

മുമ്പ് കോഴിക്കോട്ട് നിന്ന് ജയരാജനെ തിരുവനന്തപുരത്തേക്ക് ആംബുലന്‍സില്‍ കൊണ്ടു പോയതിനെതിരെ സി.പി.എം. കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് തിരിച്ചുകൊണ്ടുവരുന്നത് തീവണ്ടിയിലാക്കാന്‍ തീരുമാനിച്ചത്.