കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു.

single-img
3 March 2016

12787254_514369655438408_1909507357_o

കേരള കോൺഗ്രസ് (എം) വീണ്ടും പിളർന്നു. ഫ്രാൻസിസ് ജോർജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ്, പി.സി.ജോസഫ് എന്നിവരാണ് പാർട്ടി വിട്ടത്.ആന്റണി രാജു വാര്‍ത്താസമ്മേളനം നടത്തിയാണ് രാജികാര്യം പ്രഖ്യാപിച്ചത്.പാർട്ടിയുടെ സംഘടന കാര്യങ്ങളിൽ കെ.എം.മാണി ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആന്റണി രാജു പറഞ്ഞു. പാർട്ടി സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. മകനായി മാണി തഴക്കവും പഴക്കവുമുള്ളവരെ മാറ്റിനിർത്തുന്നു. ചെങ്കോലും കിരീടവും മകനു നൽകാനുള്ള ശ്രമം നടക്കുന്നുവെന്നും ആന്റണി രാജു പറഞ്ഞു.

ഫ്രാന്‍സിസ് ജോര്‍ജ് കേരള ഫീഡ്‌സ് ചെയര്‍മാന്‍ സ്ഥാനവും ആന്റണി രാജു ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചാണ് പാര്‍ട്ടി വിടാനുള്ള കാഹളം മുഴക്കിയത്. ഇപ്പോള്‍ എല്‍.ഡി.എഫിനൊപ്പമുള്ള കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗവുമായി സഹകരിക്കാനാണ് സി.പി.എം ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് അറിയുന്നത്.

സീറ്റിനായി അവസാന നിമിഷം വരെ സമ്മര്‍ദം ചെലുത്തിയ ശേഷം ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കില്‍ അപ്പോള്‍ മുന്നണി മാറിവന്നാല്‍ അംഗീകരിക്കില്ലെന്ന് ഇടതുപക്ഷം അറിയിച്ചതോടെയാണ് പാർട്ടി വിടാൻ വിമതർ തീരുമാനിച്ചത്