മോടി പിടിപ്പിച്ച മോട്ടാർ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി:സൈലൻസറിൽ മാറ്റം വരുത്തിയാൽ പിഴ

single-img
3 March 2016

hqdefault (2)

മോടി പിടിപ്പിച്ച മോട്ടാർ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ.പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും തീരുമാനിച്ചു.
ഹാൻഡിൽ, സൈലൻസർ, ടയർ എന്നിവയിലാണ് പ്രധാനമായും മാറ്റം വരുത്തുന്നത്.സൈലൻസറിൽ മാറ്റം വരുത്തി ഉച്ചത്തിൽ ശബ്ദം മുഴക്കി പോകുന്നവർക്ക് 500 രൂപ പിഴയടയ്ക്കേണ്ടി വരും.

പിടിയിലാകുന്നവരിൽനിന്നു വിവരം ശേഖരിച്ചു മോട്ടോർ വാഹനങ്ങൾ മാറ്റം വരുത്തുന്ന വർക്ക്ഷോപ്പുകളിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഓൾട്ടറേഷൻ വരുത്തിയ വാഹനം ഉപയോഗിക്കുന്നവരെ പിടികൂടിയാൽ 500 പിഴ ഈടാക്കി വിടുകയാണ് പല ഉദ്യോഗസ്ഥരും ചെയ്യുന്നത്. ഇതിനും മാറ്റം വരുത്തും. ക്രമക്കേടു ശ്രദ്ധയിൽപ്പെട്ടാൽ ആർസി ബുക്കോ ലൈസൻസോ പിടിച്ചെടുക്കും.

വാഹന നിശ്ചിതദിവസങ്ങൾക്കകം പഴയപടിയാക്കി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയാലേ ആർസി ബുക്ക് വിട്ട് നൽകൂ