അപകടത്തില്‍പ്പെട്ടയാളെ പോലീസ് അവഗണിച്ചു; അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവ് രക്തം വാര്‍ന്ന് മരിച്ചു

single-img
2 March 2016

Accident

മധ്യപ്രദേശ് മുഖ്യമന്ത്രിക്കു കടന്നു പോകാന്‍ വേണ്ടി ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെട്ടു. എന്നാല അപകടത്തില്‍പ്പെട്ടയാളെ തിരിഞ്ഞു നോക്കാതെ മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയ ട്രാഫിക് പോലീസുദ്യോഗസ്ഥരുടെ അനാസ്ഥയുടെ ഫലമായി അപകടത്തില്‍പ്പെട്ട ചെറുപ്പക്കാരന്‍ രക്തം വാര്‍ന്ന് മരിച്ചു.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ക്ക് പോകാന്‍ വേണ്ടി ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ ബൈക്കില്‍ വന്ന ചെറുപ്പക്കാരന്‍ എതിരെ വന്ന ബസുമായി കൂട്ടിയിടിച്ചു വീഴുകയായിരുന്നു. നിയമസഭ മന്ദിരത്തിനു മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ആ സമയത്ത് അവിടെ ആറ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഏതുനിമിഷവും മുഖ്യമന്ത്രി വരുമെന്നതിനാല്‍ ചെറുപ്പക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയരുകില്‍ തന്നെ കിടത്തിയിരിക്കുകയായിരുന്നു. അങ്ങനെ അരമണിക്കൂറോളം ചെറുപ്പക്കാരന്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.

ഇതിനിടയില്‍ ചെറുപ്പക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ച നാട്ടുകാരെയും സുരക്ഷയുടെ ഭാഗമെന്ന് പറഞ്ഞ് വിലക്കിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.