തൃശൂരിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് 40 വർഷം കഠിന തടവ്

single-img
1 March 2016

8208_minor-girl-rape2993തൃശൂർ പീച്ചിയിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് 40 വർഷം കഠിന തടവ്.പോക്സോ നിയമപ്രകാരം രൂപീകരിച്ച കോടതിയാണു ശിക്ഷ വിധിച്ചത്.പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയിലെ പാസ്‌റ്ററായിരുന്ന കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെയിംസിനാണി 40 വർഷം കഠിന തടവ് കോടതി വിധിച്ചത്.

2014 ഏപ്രിലിലായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രതി താമസിച്ചിരുന്ന പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിമേടയിലാണ്‌ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയത്‌.
തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ലഭിച്ച പരാതിയത്തെുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രായപൂര്‍ത്തിയാകാത്ത, പട്ടിക വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പ്രതിക്കെതിരെ പീച്ചി പൊലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല.