പണവും യാത്രാരേഖകളുമുള്‍പ്പെടെ വഴിയില്‍ നഷ്ടപ്പെട്ട പഴ്‌സ് ഓസ്‌ട്രേലിക്കാരനായ ക്രിസ്റ്റഫിന്റെ കയ്യില്‍ തിരികെയെത്തി, ടാക്‌സി ഡ്രൈവറായ പൗലോസിന്റ കയ്യിലൂടെ

single-img
1 March 2016

Paulose

ഓസ്‌ട്രേലിയക്കാരനായ ക്രിസ്റ്റഫ് ലാങ് വാള്‍നര്‍ അമ്പരപ്പിലാണ്. പിന്നെ ആശ്വാസത്തിലും. ഒരുപക്ഷേ നായത്തോട് സ്വദേശിയായ ടാക്‌സിഡ്രൈവര്‍ പൗലോസ് അവിടെ അവതരിച്ചില്ലായിരുന്നെങ്കില്‍ തന്റെ സ്വദേശത്തേക്കുള്ള യാത്ര ദിവസങ്ങളോളം മുടങ്ങിയേനെ. അക്കാര്യം ഓര്‍ക്കുമ്പോള്‍ തരകിസ്റ്റഫിന്റെ കണ്ണില്‍ നന്ദിയുടെ തിളക്കം വരുന്നു.

ക്രിസ്റ്റഫ് ഓസ്‌ട്രേലിയയില്‍ നിന്നും തന്റെ പല്ലിന്റെ ചികിത്സയ്ക്കാണ് തൃപ്പൂണിത്തുറയിലെത്തിയത്. നെടുമ്പാശേരിയില്‍ വിമാനമിറങ്ങി പ്രീ പെയ്ഡ് കൗണ്ടറില്‍ നിന്നു ടാക്‌സി വിളിച്ചപ്പോള്‍ എത്തിയത് പൗലോസാണ്. പൗലോസിന്റെ ടാക്‌സിയില്‍ ഡോക്ടര്‍ ഡോ. രാജ്കൃഷ്ണന്റെ വീട്ടിലെത്തി. അന്നു ഡോക്‌റുടെ അതിഥിയായി അദ്ദേഹത്തിന്റെ വീട്ടില്‍കഴിയുകയായിരുന്നു അദ്ദേഹം.

എന്നാല്‍ കാറു യാത്രക്കിടെ തന്റെ പഴ്‌സ് സീറ്റിനിടയില്‍ വീണത് അദ്ദേഹം അറിഞ്ഞിരുന്നില്ല. പണവും യാത്രാരേഖകളും മറ്റുമുണ്ടായിരുന്ന പഴ്‌സ് ഡ്രൈവറായ പൗലോസിന് കിട്ടുകയായിരുന്നു. പിറ്റേന്നു നേരം വെളുത്തപ്പോള്‍ തന്നെ പൗലോസ് ജോ. രാജ്കൃഷ്ണന്റെ വീട്ടിലെത്തി. സത്യത്തില്‍ അപ്പോഴാണ് തന്റെ പഴ്‌സ് നഷ്ടപ്പെട്ട കാര്യം ക്രിസ്റ്റഫ് അറിയുന്നതുതന്നെ്.

ക്രിസ്റ്റഫ് പഴ്‌സ് വാങ്ങി തുറന്നുനോക്കി. പണവും പാസ്‌പോര്‍ട്ടും എടിഎം കാര്‍ഡുകളും യാത്രാ രേഖകളും ഭദ്രമാണെന്നു മനസ്സിലാക്കി. നല്ലൊരു സമ്മാനവും നല്‍കി മടങ്ങുമ്പോള്‍ നെടുമ്പാശേരിയില്‍ വച്ചു കാണാമെന്ന ഉറപ്പും ശകാടുത്ത ശേഷമാണ് ക്രിസ്റ്റഫ് പൗലോസിനെ യാത്രയാക്കിയത്. ദൈവത്തിന്റെ സ്വന്തം നാടിന്റെ നേരിന്റെ ഓര്‍മ്മ സൂക്ഷിക്കാന്‍ പൗലോസിനെ കൂട്ടി സെല്‍ഫിയെടുക്കാനും ക്രിസ്റ്റഫ് മറന്നില്ല.