ബീഫ് കഴിച്ചതിന് ബംഗളൂരുവില്‍ മൂന്നു മലയാളി വിദ്യാർഥികൾക്ക് മർദ്ദനം

single-img
27 February 2016

beef-varattiyathu-1

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു മര്‍ദ്ദനം. സഞ്ജയ് നഗര്‍ ഭൂപന്‍ സാന്ദ്രയിലാണ് സംഭവം. ബീഫ് കഴിച്ചതിനാണ് മര്‍ദ്ദനമേറ്റതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പരുക്കേറ്റ ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്.

സ്വകാര്യ കോളജിൽ വിദ്യാര്‍ഥികളായ നിഖില്‍, മുഹമ്മദ് ഹാഷിം, മെര്‍വിന്‍ മൈക്കിള്‍എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരില്‍ മെര്‍വിന്‍ മൈക്കിളിന്റെ നില ഗുരുതരമാണ്.

ഇവരുടെ വീട്ടിലെത്തിയ സംഘമാണു ബീഫ് കഴിച്ചതിനെതിരെ ആക്രോശിച്ച് ഇവരെ മർദ്ദിച്ചത്.അക്രമികൾക്കെതിരെ പോലീസ് കേസെടുത്തിട്ടൂണ്ട്.

ബിജെപി സർക്കാർ ഭരണത്തിലിരുന്നപ്പോൾ കർണ്ണാടകയിൽ ബീഫ് നിരോധിച്ചിരുന്നു.എന്നാൽ കോൺഗ്രസ് സർക്കാർ അധികാരത്തിനു എത്തിയതിനു പിന്നാലെ കർണ്ണാടകയിൽ ബീഫ് നിരോധനം പിന്വലിച്ചിരുന്നു