അതിരുവിട്ട ആഘോഷക്കാർ സൂക്ഷിയ്ക്കുക;വിവാഹാഘോഷത്തിന്റെ ഭാഗമായി ആകാശത്തേയ്ക്ക് വെച്ച വെടിയേറ്റ് വരൻ കൊല്ലപ്പെട്ടു

single-img
18 February 2016
(Photo for representative purpose only)

(Photo for representative purpose only)

വിവാഹാഘോഷ ചടങ്ങിന്റെ ഭാഗമായി നടന്ന വെടിവെപ്പില്‍ വരന്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ സിതാപൂരിലാണ് സംഭവം. കുതിരപ്പുറത്തിരുന്ന വരന്റെ തലയ്ക്കാണ് അപ്രതീക്ഷിതമായി വെടിയേറ്റത്.

വിവാഹാഘോഷത്തിന്റെ ഭാഗമായി ആകാശത്തേയ്ക്ക് വെടിവെച്ചത് ലക്ഷ്യം തെറ്റിയാണു വരനേറ്റത്.28കാരനായ അമിത് റസ്‌റ്റോഗി ആണ് മരിച്ചത്.സിതാപൂര്‍ ജില്ലാ ആശുപത്രിയിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ലക്‌നൗവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വരന്റെ മരണം സംഭവിച്ചത്. തിരക്കേറിയ വിവാഹ സത്ക്കാരത്തിനിടെ വെടിവെച്ചയാളെ തിരിച്ചറിയാനായില്ല.