ജെ.എന്‍.യു വിഷയത്തില്‍ പ്രതിഷേധിച്ച് എ.ബി.വി.പിയില്‍ നിന്നും കൂട്ട രാജി

single-img
18 February 2016

ABVP

ജെ.എന്‍.യുവിലെ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ച് സര്‍വ്വകലാശാലയിലെ എ.ബി.വി.പി നേതാക്കള്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. എ.ബി.വി.പിയുടെ ജെ.എന്‍.യു. ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാല്‍, സ്‌കുള്‍ ഓഫ് സോഷ്യല്‍ സയന്‍സ് യുണിറ്റ് പ്രസിഡന്റ് രാഹുല്‍ യാദവ്, യൂണിറ്റ് സെക്രട്ടറി അങ്കിത് ഹാന്‍സ് എന്നിവരാണ് രാജിവെച്ചത്. ഫേസ്ബുക്കിലൂശടയാണ് ഇവര്‍ രാജി അറിയിച്ചത്.

നിലവിലെ ജെ.എന്‍.യു വിഷയത്തിലും ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ ആത്മഹത്യയിലും മനുസ്മൃതി വിഷയത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിച്ചാണ് പ്രവര്‍ത്തകരുടെ രാജി. പ്രദീപ് നര്‍വ്വാലിന്റെ ഫേസ്ബുക്ക് പേജിലാണ് മൂന്നുപേരും രാജിവയ്ക്കുന്നുവെന്ന വിവരം അറിയിച്ചത്. ഈ വിഷയങ്ങള്‍ കേന്ദ്രം കൈകാര്യം ചെയ്ത രീതിയിലുള്ള എതിര്‍പ്പാണ് രാജിക്ക് കരണമെന്ന് നേതാക്കള്‍ പറഞ്ഞു.

ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നുവെന്നത് ദുഖകരമാണെന്നും പക്ഷേ പ്രശ്നത്തെ കൈകാര്യം ചെയ്ത എന്‍.ഡി.എ.സര്‍ക്കാരിന്റെ രീതി നീതികരിക്കാനാവാത്തതാണെന്നും ഇവര്‍ പറയുന്നു. ക്യാമ്പസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഇവര്‍ വിദ്യാര്‍ത്ഥികള്‍ ജെ.എന്‍.യുവിനൊപ്പം അണിനിരക്കണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. കാരണമില്ലാതെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകര്‍മാരും അക്രമിക്കപ്പെടുകയാണെന്നും ഇവര്‍ ആരോപിച്ചു.