വധശിക്ഷ കാത്ത് ജയിലില്‍ കഴിഞ്ഞ യുവതി ഗര്‍ഭിണിയായി; നാലു ജയിൽ ഗാർഡുകൾക്ക് സസ്പെൻഷൻ;യുവതിയ്ക്ക് ശിക്ഷയിൽ ഇളവ്

single-img
17 February 2016

_88302956_thinkstockphotos-490069267വിയറ്റ്‌നാം:വധശിക്ഷ കാത്ത് ജയിലില്‍ കഴിഞ്ഞ യുവതി ഗര്‍ഭിണിയായ സംഭവത്തിൽ നാലു ജയിൽ ഗാർഡുകൾക്ക് സസ്പെൻഷൻ.യുവതി മറ്റൊരു പുരുഷ തടവ് പുള്ളിയ്ക്ക് പണം നലിയാണു ഗർഭിണിയായത്.മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞിരുന്ന ങുയെന്‍ തി ഹ്യൂ (42) എന്ന യുവതിയാണ് ഗര്‍ഭിണിയായത്. 2014ലാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഒരു തടവ് പുള്ളിക്ക് 2300 ഡോളര്‍(157802 രൂപ) നല്‍കിയാണ് ഹ്യൂ ജീവന്‍ രക്ഷിക്കാന്‍ ഗര്‍ഭിണിയായത്.

മൂന്ന്‌ വയസിന് താഴെ കുട്ടികളുള്ള അമ്മമാരെ വധശിക്ഷയ്ക്ക് വിധിക്കരുതെന്നാണ് വിയറ്റ്‌നാമിലെ നിയമം.ഈ പഴുത് വഴി രക്ഷപെടനാണു യുവതി ഗർഭിണിയായത്.

തടവ് പുള്ളി ബീജമെടുത്ത് ഒരു പ്ലാസ്റ്റിക് കവറിലാക്കി രണ്ട് തവണ ഹ്യൂവിന് നല്‍കുകയായിരുന്നു. ഇത് ഹ്യൂ സിറിഞ്ച് ഉപയോഗിച്ച് സ്വയം ഇന്‍ ജക്ട് ചെയ്യുകയായിരുന്നു.27 കാരനായ തടവ്പുള്ളിയാണു ആഗസ്റ്റ് 2015ൽ ഹ്യൂവിന് ബീജം നൽകിയത്