വീരമൃത്യു വരിച്ച വി.സുധീഷിനു ജന്മദേശം ഇന്നു യാത്രാമൊഴിയേകും.

single-img
16 February 2016

sudheesh

സിയാച്ചിനില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് ബി. സുധീഷിനു ജന്മദേശം ഇന്നു യാത്രാമൊഴിയേകും. ചൊവ്വാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.

മണ്‍റോതുരുത്തിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് ഉച്ചക്ക് ഒരുമണിയോടെ സൈനിക ബഹുമതികളോടെ സംസ്‌കരിക്കും

സുധീഷിന്റെ സഹോദരന്‍ ലാന്‍സ് നായിക് ബി. സുരേഷും മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഫെബ്രുവരി മൂന്നിനാണു മദ്രാസ് റെജിമെന്റിലെ ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അടക്കം പത്തു സൈനികര്‍ മഞ്ഞുപാളികള്‍ക്കടിയില്‍പെട്ടത്. ആറു ദിവസത്തിനുശേഷം ലാന്‍സ് നായിക് ഹനുമന്തപ്പയെ ജീവനോടെ കണ്െടത്തിയിരുന്നു. പിന്നീട് ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയില്‍ ചികിത്സയിലിരിക്കെഅദ്ദേഹം മരിക്കുകയായിരുന്നു.