സൗദി അറേബ്യയുടെ കരയുദ്ധത്തിനുള്ള തയ്യാറെടുപ്പ് ഇങ്ങനെ;മൂന്നരലക്ഷത്തോളം സൈനികരേയും രണ്ടായിരത്തി അഞ്ഞൂറോളം യുദ്ധവിമാനങ്ങളും അണിനിരത്തി സൗദിയുടെ നേതൃത്വത്തിൽ സൈനിക അഭ്യാസം

single-img
16 February 2016

War-Soldiers-Public-Domain

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ നോര്‍ത്തേണ്‍ തണ്ടര്‍ എന്ന പേരില്‍ വന്പന്‍ സൈനികാഭ്യാസം ആരംഭിച്ചു.മൂന്നരലക്ഷത്തോളം സൈനികരാണ് മൂന്നാഴ്ച നീളുന്ന അഭ്യാസപ്രകടനങ്ങളില്‍ പങ്കാളികളാവുക.ഇരുപതിനായിരത്തോളം ടാങ്കുകളും, രണ്ടായിരത്തി അഞ്ഞൂറോളം യുദ്ധവിമാനങ്ങളും 450ല്‍ അധികം മിലിട്ടറി ഹെലികോപ്റ്ററുകളും ഹാഫര്‍ അല്‍ ബതീനിലെ കിങ് ഖാലിദ് മിലിട്ടറി സിറ്റിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

സേനയെ യുദ്ധസജ്ജമാക്കുന്നതിനും ലക്ഷ്യമിട്ടാണ് സൈനികാഭ്യസം.സൗദി അറേബ്യയും തുര്‍ക്കിയും സിറിയയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണു അറബ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ സൗദി അറേബ്യ കൂറ്റന്‍ സൈനിക അഭ്യാസം നടത്തുന്നത്