റഷ്യയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ തീപിടിത്തില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളെ തിരിച്ചറിഞ്ഞു

single-img
16 February 2016

medical students from Maharashtra പടിഞ്ഞാറൻ റഷ്യയിലെ മെഡിക്കൽ യൂനിവേഴ്സിറ്റിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ പൂജ കല്ലൂർ (22), കരിഷ്മ ഭോസ് ലെ (20) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ക്യാമ്പസിലെ ഡോര്‍മെറ്ററിയുടെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യന്‍ ഉദ്യോഗസ്ഥ സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും സുഷമ പറഞ്ഞു.

ഞായറാഴ്ച രാവിലെ ഇന്ത്യൻ സമയം 11 മണിക്ക് യൂനിവേഴ്സിറ്റിയുടെ നാലാം നിലയിലെ ഡോർമിറ്ററിയിലാണ് തീപിടിത്തമുണ്ടായതെന്ന് റഷ്യൻ അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം രേഖപ്പെടുത്തുന്നതായും സുഷമ സ്വരാജ് അറിയിച്ചു.