എസ്.എ.ആര്‍. ഗിലാനിയെ അറസ്റ്റ് ചെയ്തു .

single-img
16 February 2016

geelani-at-calicut-2അഫ്‌സല്‍ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍. ഗിലാനിയെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹകുറ്റം ചൂമത്തിയാണ് ഗിലാനിയടക്കം മൂന്ന് പേര്‍ക്കെതിരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം പത്തിന് ദല്‍ഹി പ്രസ് ക്ലബില്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടത്തിയതിനും ഇന്ത്യാവിരുദ്ധമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നാരോപിച്ചുമാണ് അറസ്റ്റ്.

10-ാം തീയതിയാണ് ഒരു സംഘം ആളുകള്‍ ഡല്‍ഹി പ്രസ് ക്ലബില്‍ പരിപാടി നടത്തിയത്. യോഗത്തിനിടെ ഇവര്‍ ഇന്ത്യാ വിരുദ്ധമുദ്രാവാക്യം വിളിച്ചതായി പൊലീസ് ആരോപിക്കുന്നു. ഗിലാനിയുടെ ഇ മെയിലില്‍ നിന്നാണ് പരിപാടിക്ക് വേണ്ടി ഹാള്‍ ബുക്ക് ചെയ്യാനുള്ള അപേക്ഷ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ 2001ലെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഗിലാനിയ്‌ക്കെതിരെ ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ രണ്ട് വര്‍ഷത്തെ തടവിന് ശേഷം മേല്‍ക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.