കൊലപാതകത്തിനു രാഷ്ട്രീയ നിറം നൽകേണ്ട;ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടാണെന്ന് സിപിഎം

single-img
16 February 2016

CbTyLbNUUAAtuHwകണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊലപാതകം ഒരു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ടാണെന്നും രാഷ്ട്രീയ നിറം നല്‍കേണ്ടെന്നും  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെണ്‍കുട്ടിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയമാണ് കൊലപാതകത്തിന് കാരണമായതെന്നും കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലയില്‍ സിപിഐഎമ്മിനു പങ്കില്ല, ഇതിനെ ആര്‍എസ്എസ് രാഷ്ട്രീയവത്ക്കരിക്കാന്‍ നോക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് നേരത്തെ സിപിഎം നേതാവ് എംവി ജയരാജന്‍ പറഞ്ഞിരുന്നു

ആര്‍എസ്എസ് പ്രവര്‍ത്തകനായ ആരോളി ആസാദ് കോളനിയില്‍ സുജിത്തിനെയാണ് പത്തംഗസംഘം വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയത്. പിതാവ് ജനാര്‍ദനന്‍, മാതാവ് സുലോചന, ജ്യേഷ്ഠന്‍ ജയേഷ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിയെടുത്തിരുന്നു.