ജെ എന് യു വിഷയത്തില്‍ എന്‍ ഐ എ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

single-img
16 February 2016

 

Students of the jawaharlal Nehru university Protesting demand release of JNUSU president in new delhi on saturday Photo by-K Asif 13/02/16

ജെ.എന്‍.യു സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. അഫ്‌സല്‍ ഗുരുവിന്റെ മരണ വാര്‍ഷിക ദിനത്തില്‍ സര്‍വ്വകലാശാലയില്‍ സംഘടപ്പിച്ച പ്രതിഷേധപരിപാടിയ്ക്ക് തീവ്രവാദബന്ധമുണ്ടെന്നാരോപിച്ച് എന്‍.ഐ.എ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്.

അഭിഭാഷയായ രഞ്ജന അഗ്നിഹോത്രിയാണ് കോടതിയെ സമീപിച്ചത്.ഡല്‍ഹി പൊലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും കോടതി പറഞ്ഞു. കേസ് അന്വേഷണം ജുഡീഷ്യല്‍ കമ്മീഷന്‍റെ മേല്‍നോട്ടത്തിലായിപിക്കണം അന്വേഷണമെന്ന ആവശ്യവും കോടതി തള്ളി . ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹരജി തീര്‍ത്തും അപക്വമാണെന്നും വിലയിരുത്തി.