മോദിയുടെ വാരണാസി ഇന്ത്യയുടെ ഏറ്റവും വൃത്തിരഹിതമായ പത്ത് നഗരങ്ങളുടെ പട്ടികയിൽ

single-img
16 February 2016

Indian Prime Minister Narendra Modi, center, sweeps an a road with a broom along with civic workers in New Delhi, India, Thursday, Oct. 2, 2014. Modi joined millions of schoolchildren, officials and ordinary people who picked up brooms and dustpans Thursday in a countrywide campaign to clean parks, public buildings and streets. (AP Photo/Press Trust of India)

ഇന്ത്യയിലെ ഏറ്റവും വൃത്തിയുളള നഗരം മൈസൂരുവാണെന്ന് സര്‍വ്വെ ഫലം..അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഇന്ത്യയിലെ ഏറ്റവും വൃത്തിരഹിതമായ പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു

സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ മൈസൂരു, ചണ്ഡീഗര്‍, തിരുച്ചിറപ്പള്ളി എന്നീ നഗരങ്ങളാണ് ഇന്ത്യയിലെ ഏറ്റവും ശുചിത്വമുളള മൂന്ന് നഗരങ്ങള്‍. പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത് പദ്ധയിയുടെ ഭാഗമായി നടന്ന ശുചീകരണത്തിന്റെ ഫലം കണക്കാക്കാന്‍ വേണ്ടി സംഘടിപ്പിച്ച സര്‍വ്വെയുടെ ഫലം കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി വെങ്കയ്യനായിഡുവാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. നഗരങ്ങളിലെ റോഡിന്റെ ശുചിത്വമായിരുന്നു സര്‍വ്വെയിലെ ഒരു പ്രധാന മാനദണ്ഡം.

രാജ്യത്തെ നഗരങ്ങളെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കൊട്ടിഘോഷിക്കപ്പെട്ട് മോദിസർക്കാർ നടപ്പാക്കിയ പദ്ധതിയാണ് സ്വച് ഭാരത്. പ്രധാന മന്ത്രിയുടെ മണ്ഡലമായ വാരണസി ഏറ്റവും വൃത്തിഹീനമായ നഗരമാണെന്ന കണ്ടെത്തൽ പദ്ധതിക്കും സർക്കാരിനും വലിയ തിരിച്ചടിയാണ്.

ശുചിത്വവും ആരോഗ്യവും തമ്മിലുളള ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യവുമായാണ് പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരത് പദ്ധതി ആരംഭിച്ചത്. ഡല്‍ഹിയിലെ റോഡ് വൃത്തിയാക്കി കൊണ്ടായിരുന്നു പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.