മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം കടല് കടക്കുന്നു.

single-img
16 February 2016

Drishyam1aഹിന്ദി ഉൾപെടെ നാല് ഇന്ത്യൻ ഭാഷകളിൽ റീമേയ്ക്ക് ചെയ്തതിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം കടല് കടക്കുന്നു. സിംഹളീസ് ഭാഷയിലാണ് ചിത്രം റീമേയ്ക്ക് ചെയ്യുന്നത്.

ഹരിചന്ദ്ര പോലെയുള്ള പ്രശസ്ത ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീലങ്കന്‍ സംവിധായകന്‍ രവിയാണ് ചിത്രത്തിന്റെ സിംഹളീസ് പതിപ്പ് ഒരുക്കുന്നത്. പ്രശസ്ത നടന്‍ ജാക്‌സണ്‍ ആന്തണിയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ വേഷം അഭിനയിക്കുന്നത്.

തമിഴില്‍ കമല്‍ഹാസനും തെലുങ്കില്‍ വെങ്കിടേഷും കന്നഡയില്‍ രവിചന്ദ്രനും ഹിന്ദിയില്‍ അജയ് ദേവ്ഗണുമാണ് നായക വേഷം ചെയ്തത്