എ.കെ.ജി ഭവന്‍ ആക്രമണത്തിനു പിന്നാലെ സീതാറാം യെച്ചൂരിക്ക് ഭീഷണി.

single-img
15 February 2016

akg-bhavan-attack-545x325 (1)

സിപിഎം ആസ്ഥാനമായ എ. കെ. ജി ഭവനിൽ നടന്ന ആക്രമണത്തിനു പിന്നാലെ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഭീഷണി സന്ദേശവും.സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ഞായറാഴ്ച രാത്രിയാണ് ഭീഷണി സന്ദേശം എത്തിയത്. ഫോൺ സന്ദേശത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭീഷണിയെ തുടര്‍ന്ന് എ.കെ.ജി ഭവന് മുമ്പില്‍ പോലീസ് ബാരിക്കേഡുകള്‍ ഉള്‍പ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി(ജെ.എൻ.യു)യിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫീസായ ഡൽഹി ഗോൾമാർക്കറ്റിലെ എ.കെ.ജി ഭവന് നേരെ നാലംഗ സംഘം ആക്രമണം നടത്തിയിരുന്നു. ഓഫീസിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിൽ ‘പാകിസ്ഥാനി ഭാരത് കി ഓഫീസ് ‘എന്ന് കറുത്ത സ്‌പ്രേ കൊണ്ട് എഴുതുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.