പോലീസ് കാഴ്ച്ചക്കാരായി:മാധ്യമപ്രവര്‍ത്തകരെയും ജെ.എന്‍.യു വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കോടതിയ്ക്കുള്ളിൽ വെച്ച് ആർ.എസ്.എസ് അനുകൂല അഭിഭാഷകര്‍ ആക്രമിച്ചു

single-img
15 February 2016

jnu-row-court-scuffle_650x400_81455528954
ദില്ലി: രാജ്യദ്രോഹ കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ ഹാജരാക്കിയതിനിടെ പട്യാല കോടതിയില്‍ ആർ.എസ്.എസ് അനുകൂല അഭിഭാഷകര്‍ അക്രമണം നടത്തി. പോലീസ് നോക്കിനിൽക്കേ മാധ്യമപ്രവര്‍ത്തകരെയും ജെ.എന്‍.യു വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമസാക്തരായ അഭിഭാഷക സംഘം തല്ലിച്ചതച്ചു. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മാധ്യമ പ്രവര്‍ത്തകരെയും കോടതിയില്‍നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്തു.

വിദ്യാര്‍തഥികള്‍ക്കും അധ്യാപകര്‍ക്കും ആ്രകമണത്തില്‍ പരിക്കേറ്റു. കോടതി വളപ്പിലുണ്ടായിരുന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വത്തിനും പരിക്കേറ്റു.