ബഹിരാകാശമേഖലയിലും സ്വകാര്യവൽക്കരണം വരുന്നു;പിഎസ്എല്‍വി പദ്ധതികളില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ചെയര്‍മാന്‍

single-img
15 February 2016

isro-new_launch_padഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ പദ്ധതിയില്‍ 2020ഓടെ സ്വകാര്യ പങ്കാളികളെ കൂടി ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ് കിരണ്‍കുമാര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും വ്യവസായിക കൂട്ടായ്മയും വഴിയാകും പിഎസ്എല്‍വിയുടെ വിക്ഷേപണങ്ങള്‍. പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണങ്ങളടക്കം സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ബഹിരാകാശ മേഖലയില്‍ വന്‍കുതിപ്പുണ്ടാവുമെന്നാണ് ഐഎസ്ആര്‍ഒയുടെ വിലയിരുത്തൽ.

1993ൽ ആദ്യ വിക്ഷേപണം നടത്തിയ പിഎസ്എൽവി ഇന്നുവരെ 33 ദൗത്യങ്ങളാണ് നിർവഹിച്ചിട്ടുള്ളത്. ആദ്യ ദൗത്യത്തിൽ പരാജയപ്പെട്ടതല്ലാതെ ഇതുവരെ പിഎസ്എൽവി പരാജയം അറിയിച്ചിട്ടില്ല.