ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം;തീരുമാനം കേന്ദ്രകമ്മിറ്റിക്ക് ശേഷമെന്ന് യെച്ചൂരി

single-img
15 February 2016

cpm-congressപശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി കൈ കോര്‍ക്കുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്രകമ്മിറ്റി ചര്‍ച്ചയ്ക്കുശേഷം എടുക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗാള്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി അറിയിച്ചു

ജെഎന്‍യു വിഷയത്തില്‍ തനിക്കെതിരായ ഭീഷണി സന്ദേശം ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരുടേതാണ്. മതേതര ജനാധിപത്യ പാര്‍ട്ടികളെ ദേശവിശുദ്ധരായി ചിത്രീകരിക്കുന്നു. ഈ അക്രമങ്ങളെ ചെറുക്കാന്‍ തയാറാണെന്നും യെച്ചൂരി വ്യക്തമാക്കി.

ഡല്‍ഹിയിലെ എകെജി ഭവന്‍ ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസുമായി കൈ കോര്‍ക്കാനുള്ള കാര്യത്തില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസുമായി സഖ്യമാകാമെന്നു സീതാറാം യെച്ചൂരി നിലപാടെടുത്തപ്പോള്‍ വേണ്ടെന്നാണ് പ്രകാശ് കാരട്ട് അടക്കമുള്ളവരുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസുമായി കൈ കോര്‍ത്താല്‍ അതു കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കേരളത്തിലെ സിപിഎം നേതൃത്വം.