യൂത്ത്‌ലീഗിന്റെ ആശംസാകാര്‍ഡ് എസ്.ഡി.പി.ഐ എടുത്തുമാറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് വിവാഹവേദിയില്‍സംഘര്‍ഷം

single-img
15 February 2016

Adi Kootayadi

വിവാഹ വേദിയില്‍ കൊടുക്കാനുള്ള ആശംസാ കാര്‍ഡിനെചൊല്ലി ഉണ്ടായ തര്‍ക്കത്തം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തിന്റെ ഫലമായി വേദിക്ക് സമീപമുള്ള തട്ടുകട അക്രമികള്‍ നശിപ്പിച്ചു. താഴത്തങ്ങാടി ജുമാ മസ്ജിദ് ഹാളില്‍ നടന്ന വിവാഹവിരുന്നു വേദിയിലായിരുന്നു സംഭവം.

വിവാഹ ആശംസകള്‍ നേരാനായി മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ വരന്റെ സുഹൃത്തുക്കള്‍ പച്ചകാര്‍ഡില്‍ പച്ച നിറത്തിലുള്ള മിഠായി ക്ലിപ് ചെയ്ത് വിതരണത്തിനെത്തിച്ചത് വധുവിന്റെ ബന്ധുക്കളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയെന്ന് ആരോപിച്ചാണ് സംഘര്‍ഷം നടന്നത്. അതിനുഷേം സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെട്ട യുവാവിന്റെ പിതാവിന്റെ തട്ടുകട ഒരു സംഘം തകര്‍ക്കുകയായിരുന്നു.

താഴത്തങ്ങാടിയില്‍ നിന്നും ബൈക്കുകളിലെത്തിയ സംഘമാണ് ഇല്ലിക്കല്‍ കവലയ്ക്കു സമീപം അരുപറയില്‍ റോഡുപുറമ്പോക്കില്‍ ആറുമാസമായി പ്രവര്‍ത്തിക്കുന്ന മുഹമ്മദുകുട്ടിയുടെ തട്ടുകട നശിപ്പിച്ചത്. കുമരകം എസ്‌ഐ വി.വി. നടേശന്റെ നേതൃത്വത്തില്‍ കുമരകം പോലീസും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു.