കശ്മീരില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു

single-img
14 February 2016

indian_army--621x414കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു.രണ്ട് ജവാന്‍മാരും കൊല്ലപ്പെട്ടു.മര്‍സാരി ഗ്രാമത്തിലെ ചൗക്കിബാല്‍ മേഖലയിലുള്ള ഒരുവീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സുരക്ഷാസേന ഇവിടെയെത്തിയത്.ശനിയാഴ്ച ഉച്ചയോടെ സുരക്ഷാസേന വീടിനടുത്ത് എത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.ഉടന്‍തന്നെ സൈന്യം പ്രത്യാക്രമണം തുടങ്ങി. 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരെ വധിച്ചത്.