ജെഎന്‍യുവില്‍ നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് ബിരുദങ്ങള്‍ തിരിച്ചു നല്‍കുമെന്ന് ജെഎന്‍യുവില്‍ പഠനഗ പൂര്‍ത്തിയാക്കിയ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍

single-img
13 February 2016

JNUGate

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച്, സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ തങ്ങളുടെ ബിരുദങ്ങള്‍ തിരിച്ചു നല്‍കുമെന്ന് അറിയിച്ചു. ജെഎന്‍യു ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി മാറിയിരിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

നാഷണല്‍ ഡിഫന്‍സ് അക്കാദമി 54-ാം കോഴ്‌സിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദഡമിയില്‍ ചേര്‍ന്നവരാണ് ഈ ഉദ്യോഗസ്ഥര്‍. ജെഎന്‍യുവില്‍ നിന്നാണ് ഇവര്‍ ബിരുദം സ്വന്തമാക്കിയത്.

അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയതിനെത്തുടര്‍ന്നാണ് മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ ബിരുദം തിരിച്ചു നല്‍കല്‍ പ്രതിഷേധം. സംഭവത്തില്‍ യൂണിയന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിരുന്നു.