തമിഴ്നാട്ടിൽ സൗജന്യനിരക്കില്‍ കുടിവെള്ള പദ്ധതിയൊരുക്കുന്നു

single-img
13 February 2016

M_Id_407509_Jayalalithaതമിഴ്നാട്ടിൽ മുഖ്യമന്ത്രി ജയലളിത സൗജന്യനിരക്കില്‍ കുടിവെള്ള പദ്ധതിയൊരുക്കുന്നു. അമ്മ മിനറല്‍ വാട്ടര്‍ പദ്ധതി മുന്‍പേ തന്നെ നിലവില്‍ ഉണ്ടെങ്കിലും അത് സൗജന്യ നിരക്കില്‍ അല്ല. സൗജന്യ നിരക്കില്‍ കുടിവെള്ള വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി ജയലളിത പ്രഖ്യപിച്ചു. പണം മുടക്കി കുടിവെള്ളം വാങ്ങാന്‍ സാധിക്കാത്ത പാവപ്പെട്ടവരാകും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

കഴിഞ്ഞ 56 മാസം കൊണ്ട് 7 കോടി രൂപ തമിഴ്‌നാട് സര്‍ക്കാര്‍ കുടിവെള്ള പദ്ധതിക്കു വേണ്ടി മാത്രം ചെലവഴിച്ചിട്ടുണ്ട്. കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന 100 പ്രദേശങ്ങളില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റിസര്‍വോയര്‍ സ്ഥാപിച്ചുകൊണ്ടാകും പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുക.