പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ ഇന്ത്യക്ക് അതൃപ്തി

single-img
13 February 2016

f16-fighter-jetsപാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ ഇന്ത്യ് പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഇന്ത്യയുടെ പ്രതിഷേധം ട്വിറ്ററിൽ രേഖപ്പെടുത്തി. നിരാശപ്പെടുത്തുന്ന തീരുമാനമാണ് അമേരിക്കയുടേത്. ഈ ആയുധങ്ങൾ തീവ്രവാദത്തെ പ്രതിരോധിക്കാനായി പാകിസ്താന് ഉപയോഗപ്പെടുത്താമെന്ന അമേരിക്കൻ നിലപാടിനോട് വിയോജിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ഭീകരവാദികളെ ചെറുക്കാനാണ് വിമാനം കൈമാറുന്നതെന്ന അമേരിക്കയുടെ വാദത്തോട് യോജിക്കാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അമേരിക്കയുടെ എഫ്16 യുദ്ധവിമാനങ്ങള്‍ പാകിസ്താന് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു.അമേരിക്കൻ തീരുമാനത്തിലെ അതൃപ്തി ഇന്ത്യ യു.എസ് അംബാസഡറെ അറിയിക്കും.എട്ട് യുദ്ധവിമാനങ്ങള്‍ പാകിസ്താന് വില്‍ക്കാനാണ് അമേരിക്കയുടെ തീരുമാനം.700 മില്യൻ ഡോളറിനാണ് പാകിസ്താൻ വിമാനങ്ങൾ സ്വന്തമാക്കുന്നത്.