പുതിയ കാര്‍ വാങ്ങിയ വീട്ടമ്മയ്ക്കു വാഗ്ദാനം ചെയ്ത സമ്മാനം നല്‍കാത്തതിന്റെ പേരില്‍ കാര്‍ കമ്പനിയും ഡീലറും ചേര്‍ന്ന് 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം

single-img
13 February 2016

court

പുതിയ കാര്‍ വാങ്ങിയ വീട്ടമ്മയ്ക്കു വാഗ്ദാനം ചെയ്ത സമ്മാനം നല്‍കാത്തതിന്റെ പേരില്‍ കാര്‍ കമ്പനിയും ഡീലറും ചേര്‍ന്ന് 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പത്തനംതിട്ട ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തിന്റെ വിധി. വെണ്ണിക്കുളം മേമല സ്വദേശിയായ ബീന വര്‍ഗീസിനാണ് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായത്.

പുതിയ കാര്‍ വാങ്ങിയപ്പോള്‍ രണ്ട് രഗാം സ്വര്‍ണ്ണ നാണയം ഗ്രാന്റ് ഓഫര്‍ പ്രഖ്യാപിക്കുകയും, എന്നാല്‍ വാഗ്ദാനം ചെയ്ത സമ്മാനം ലഭിക്കാതെ വന്നപ്പോഴാണ് വീട്ടമ്മ കമ്പനിക്കെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറത്തെ സമീപിച്ചത്.

മാത്രമല്ല, സൗജന്യ ഇന്‍ഷ്വറന്‍സായി 22,000 രൂപ നല്‍കാമെന്ന വാഗ്ദാനവും പാലിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. ടൂറിസ്റ്റ് ടാക്‌സിക്ക് ലഭ്യമായിരുന്ന എക്‌സൈസ് ഡ്യൂട്ടി തിരിച്ചടവ് തുകയായി 26,876 രൂപയും പരാതിക്കാരിക്ക് തിരികെ വാങ്ങി നല്‍കിയില്ലെന്നും പരാതിയുണ്ട്.