ജില്ലയെ ബുദ്ധിമുട്ടിക്കുന്ന കൊതുകുശല്യത്തിനെതിരെ പ്രണയദിനത്തിന് പടനയിച്ച് കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍

single-img
13 February 2016

Prasanth

ജില്ലയെ ബുദ്ധിമുട്ടിക്കുന്ന കൊതുകുശല്യത്തിനെതിരെ പ്രണയദിനത്തിന് പടനയിച്ച് കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍. പ്രണയദിനമായ ഫെബ്രുവരി പതിനാലിന് അത് ആരംഭിക്കുമെന്ന് കളക്ടര്‍ എന്‍ പ്രശാന്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കാമുകീ കാമുകന്മാര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് കൊതുകെന്നും അതുകൊണ്ട് കൊതുകിനെ കൊല്ലാന്‍ വേണ്ടിയുള്ള പ്രയത്‌നം നമ്മള്‍ തുടങ്ങേണ്ടത് പ്രണയദിനത്തിന്റെ അന്നാണെന്നും പ്രസ്താവിച്ചാണ് കൊതുക് നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന് കളക്ടര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിന് ആരെങ്കിലും എതിരാണെങ്കില്‍ ഫെബ്രുവരി 14 ഒരു കൊതുകു വിരുദ്ധ ദിനമായി അതിനെ ആചരിക്കണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.