ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കിര്‍തിക റെഡ്ഡി രാജിവെച്ചു

single-img
13 February 2016

downloadഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കിര്‍തിക റെഡ്ഡി രാജിവെച്ചു. സ്വകാര്യ ആവശ്യങ്ങള്‍ക്കായി യു.എസിലേക്ക് പോകുന്നതിനാലാണ് താന്‍ സ്ഥാനമൊഴിഞ്ഞതെന്ന് കിര്‍തിക ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫേസ്ബുക്കില്‍ ജോലി നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് കിര്‍തിക.ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേസിക്‌സിന് ഇന്ത്യയില്‍ വിലക്കു നേരിട്ടതിനു പിന്നാലെയാണ് കിര്‍തിക സ്ഥാനമൊഴിയുന്നത്.