കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത് വിലാപ യാത്രകളാണെന്ന് ഡി.ജി.പി ജേക്കബ് തോമസ്
12 February 2016
കേരളത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത് വികസന യാത്രകളല്ല മറിച്ച് വിലാപ യാത്രകളാണെന്ന് ഡി.ജി.പി ജേക്കബ് തോമസ്. വളര്‍ച്ച, വികസനം, സമത്വം, സമഗ്ര വികസനം, സുസ്ഥിര വികസനം എന്നിങ്ങനെയൊക്കെ പറഞ്ഞ് യാത്ര നടത്തുന്നവര്‍ക്ക് ഈ വാക്കുകളുടെ അര്‍ത്ഥം പോലും അറിയില്ല എന്നും ജേക്കബ് തോമസ് പറഞ്ഞു.കേരള നദീസംരക്ഷണ സമിതിയും ജില്ല ഡിസാസ്റ്റര്‍ മാനേജ്മെന്റും സംയുകത്മായി സംഘടിപ്പിച്ച പെരിയാര്‍-മൂവാറ്റുപുഴയാര്‍ ദുരന്ത മുന്‍കരുതല്‍ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.