ജനരക്ഷാ യാത്രയുടെ സമാപനം നടന്ന ശംഖുമുഖം ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ നീക്കംചെയ്ത് തിരുവനന്തപുരം ഡി.സി.സി

single-img
11 February 2016

indian-coffe-house-at-shanghumugham-beach-2

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ജനങ്ങള്‍ക്കു നല്‍കിയ വാക്കുകള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പാലിച്ചു. ജനരക്ഷാ യാത്രയുടെ സമാപനം നടന്ന ശംഖുമുഖം ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ നീക്കംചെയ്താണ് ഡി.സി.സി മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയായത്.

ജനരാക്ഷആ യാത്രയുടെ സമാപന സമ്മേളനത്തിനു മുമ്പാണ് മാലിന്യങ്ങള്‍ നീക്കംചെയ്യുമെന്നു കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചത്. അതു പാലിച്ചാണു ചൊവ്വാഴ്ച രാത്രിയും ഇന്നലെയുമായി ഡിസിസിയുടെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ മാറ്റി ശംഖുമുഖം വൃത്തിയാക്കിയത്. ഈ ശുചീകരണത്തിന് നേതൃത്വം നല്‍കി ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയും മുന്‍നിരയിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ എട്ടു മുതല്‍ ഉച്ചവരെ കൗണ്‍സിലര്‍ ഷീബാ പാട്രിക്കിന്റെയും ഡിസിസി പ്രസിഡന്റിന്റെയും മേല്‍നോട്ടത്തില്‍ ഇരുപതോളം പ്രവര്‍ത്തകരും ഡിസിസി നിയമിച്ച ഒന്‍പതോളം ശുചീകരണ തൊഴിലാളികളും ചേര്‍ന്നാണു മാലിന്യം മുഴുവന്‍ വാരിമാറ്റിയത്.