ഹനുമന്തപ്പയുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ ബുള്ളറ്റിന്
10 February 2016
സിയാച്ചിനിലെ 35 അടി മഞ്ഞില്‍ ആറു നാള് മരണത്തോട് പോരാട്ടിയ ലാന്‍സ് നായിക് ഹനുമന്തപ്പയുടെ നില വഷളായതായി ഡല്‍ഹിയിലെ സൈനികാശുപത്രി യുടെ മെഡിക്കല്‍ ബുള്ളറ്റിന്. തീവ്രപരിചരണം തുടരുന്നുണ്ടെങ്കിലും ഹനുമന്തപ്പയുടെ നില കൂടുതല്‍ വഷളാവുകയാണ്. ഹനുമന്തപ്പയുടെ രണ്ട് ശ്വാസകോശത്തേയും ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതാണ് നില വഷളാക്കിയതെന്നും ബുള്ളറ്റിനില്‍ പറയുന്നു.