ഭീകരസംഘടനയായ ഐ.എസിന്റെ കയ്യില്‍ നിന്നും ഇറാഖിലെ പ്രമുഖ പട്ടണമായ റമദി സൈന്യം തിരികെപിടിച്ചു

single-img
10 February 2016

_87448861_7842da9c-754c-4ceb-8aa4-37c34f220ead

ഭീകരസംഘടനയായ ഐ.എസിന്റെ കയ്യില്‍ നിന്നും ഇറാഖിലെ പ്രമുഖ പട്ടണമായ റമദി ഇറാഖ് സൈന്യം തിരികെപിടിച്ചെടുത്തു. പട്ടണം പൂര്‍ണ്ണമായും തിരികെ പിടിച്ചെടുത്തെന്നും ഐ.എസിന്റെ സാന്നിദ്ധ്യംപട്ടണത്തില്‍ പരിശോധിക്കുകയാണെന്നും സൈനിക വക്താക്കള്‍ അറിയിച്ചു.

മാസങ്ങളായി ബാഗ്ദാദിലേക്കുള്ള റോഡ് തീവ്രവാദികള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. അതുകാരണം മറ്റുപ്രദേശങ്ങളില്‍ നിന്നും തികച്ചും ഒറ്റപ്പെട്ട ഒരു അവസ്ഥയിലായിരുന്നു റമദി. തീവ്രവാദികളെ തുരത്തി നഗരം മോചിപ്പിച്ചതോടുകൂടി മറാഡ് സൈന്യം ഗതാഗതത്തിനായി തുറന്നുകൊടുത്തു.

അംബര്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് റമദി.