കൊറിയന്‍ സൈനിക മേധാവി റി യോങ് ഗില്ലിനെ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്

single-img
10 February 2016

north-korea-1 (1)കൊറിയന്‍ സൈനിക മേധാവി റി യോങ് ഗില്ലിനെ തൂക്കിക്കൊന്നു. അഴിമതിക്കുറ്റം ചുമത്തിയാണ് യുങ് ജില്ലിനെ തൂക്കിലേറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ തലവനായ റി യോങ് ഗില്ലിനെ തൂക്കിലേറ്റിയ വിവരം പുറത്തുവിട്ടിരിക്കുന്നത്.2013 ഓഗസ്റ്റിലാണ് സൈനിക മേധാവിയായി ജനറൽ റി യുങ് ജിൽ ചുമതലയേറ്റത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി പദവി ദുരുപയോഗം ചെയ്‌തെന്നും ആരോപണങ്ങളുണ്ട്. ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ 2013-ല്‍ അമ്മാവനെയും അതിന് പിന്നാലെ സൈനിക മേധാവിയെയും തൂക്കിലേറ്റിയിരുന്നു.