കെ.എസ്.ആര്‍.ടി സി ഓർഡിനറി ബസുകളില്‍ യാത്രാ നിരക്ക് കുറച്ചു

single-img
10 February 2016

downloadകെ.എസ്.ആര്‍.ടി സി ബസുകളില്‍ യാത്രാ നിരക്ക് കുറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓർഡിനറി ബസുകള്‍ക്ക് മാത്രമേ നിരക്ക് കുറവ് ബാധകമാകൂം.മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്നും ആറ് രൂപയാക്കി.  മറ്റ് ടിക്കറ്റുകളിലും ഒരു രൂപയുടെ കുറവുണ്ടാകും.ഇതനുസരിച്ച് സ്വകാര്യ ബസുകളോടും ടിക്കറ്റ് നിരക്ക് കുറക്കാന്‍ ആവശ്യപ്പെടും.ഇക്കാര്യം ഗതാഗത മന്ത്രി  ബസുടമകളുമായി ചർച്ച നടത്തും. പെട്രോൾ, ഡീസൽ വില കുറഞ്ഞ പശ്ചാത്തലത്തിലാണ്​ നിരക്ക്​ കുറക്കാൻ തീരുമാനിച്ചത്​.